കര്‍ണാടക വിധാന്‍ സൗധയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് - ജെഡിഎസ് പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടക വിധാന്‍ സൗധയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് - ജെഡിഎസ് പ്രതിഷേധം

കര്‍ണാടകയില്‍ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്ത്. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. കോണ്‍ഗ്രസിന്റെ ഗുലാംനബി ആസാദ്, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എല്ലാ എംഎല്‍എമാരും ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് ലക്ഷ്യമിടുന്നത്.