കര്‍ണാടക തെരഞ്ഞെടുപ്പ്: സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികള്‍ വ്യാപക  പ്രതിഷേധത്തില്‍; കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടക തെരഞ്ഞെടുപ്പ്: സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികള്‍ വ്യാപക  പ്രതിഷേധത്തില്‍; കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകത്തില്‍ പലയിടത്തും പ്രതിഷേധവും അക്രമവും. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടുന്നത്.സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും പ്രകടനവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

ചിക്കമംഗലൂര്‍, ബെംഗലൂരു, ബെല്ലാരി എന്നിവടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളിലെ കസേരകള്‍ തകര്‍ക്കുകയും വാതിലുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എ അംബരീഷിനാണ് മാണ്ഡ്യയില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുള്ളത്.

 

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും പാര്‍ട്ടിയെ വന്‍പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്റെ അനുയായികള്‍ നെല്‍മംഗളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹൈവേയില്‍ ടയറുകള്‍ കത്തിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് പി.രമേഷ് താൻ ജെഡിഎസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻ എക്സൈസ് മന്ത്രി മനോഹർ തഹ്‌സിൽദാറിന് സീറ്റ് നല്‍കാത്തതിനെതിരെ അനുയായികൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലിൽ റോഡ് ഉപരോധിച്ചു. നെലമംഗല മണ്ഡലത്തില്‍ അഞ്ജന മൂര്‍ത്തിക്കു പകരം ആര്‍.നാരായണ സ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

അതേസമയം ചാമുണ്ഡേശ്വരിയില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബാദാമി മണ്ഡലത്തില്‍ മത്സരിക്കുന്നതിനെപ്പറ്റി താന്‍ പറഞ്ഞിട്ടില്ലെന്നും, അത് ജനങ്ങളുടെ ആവശ്യം മാത്രമായിരുന്നെന്നും പറ‍ഞ്ഞു. ഇരൂനൂറ്റിപ്പതിനെട്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ്.

 മെയ് പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ്.


LATEST NEWS