ജനാധിപത്യത്തിന്റെ തോൽ‌വിയിൽ രാജ്യം വിലപിക്കുന്നു; ബിജെപിക്കെതിരെ തുറന്നടിച്ച് രാഹുൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനാധിപത്യത്തിന്റെ തോൽ‌വിയിൽ രാജ്യം വിലപിക്കുന്നു; ബിജെപിക്കെതിരെ തുറന്നടിച്ച് രാഹുൽ

കര്‍ണാടക പ്രതിസന്ധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടേതു പൊള്ളയായ വിജയമാണെന്നും പാര്‍ട്ടി രാജ്യത്തിന്റെ ഭരണഘടനയെ പരിഹസിക്കുന്നുവെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 

രാവിലെ ഒമ്പത് മണിയോടെയാണ് ബി.എസ്.യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വിധാന്‍ സൗധത്തിലെ ഗാന്ധിപ്രതിമയ്ക്കരികില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചുവരികയാണ്.