ഗവർണർ ക്ഷണിച്ചു; യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവർണർ ക്ഷണിച്ചു; യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം

കർണാട‌കയിൽ ബി.എസ്‍.യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ വ്യാഴാഴ്ച രാവിലെ ഒൻപതിനു സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ‌ബിജെപിക്കു ഗവർണറുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനു പിന്നാലെയാണു തീരുമാനം.  ബിജെപി നിയമസഭാകക്ഷി നേതാവ് ബി.എസ്.യെദിയൂരപ്പയ്ക്കാണു ഗവർണർ കത്ത് നൽകിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതിയും സമയവും അറിയിക്കാനും 15 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും ഗവർണർ ആവശ്യപ്പെട്ടു. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണു ഗവർണർ ബിജെപിയെ ക്ഷയെ ക്ഷണിച്ചത്.  കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനു ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച കര്‍ണാട ഗവര്‍ണറുടെ നടപടി ദുരൂഹവും അസ്വാഭാവികവുമാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. സുപ്രീംകോടതി വിധികളുടെ ലംഘനമാണു ഗവര്‍ണര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ലംഘനമാണിതെന്നും ചിദംബരം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നത്. ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണു കോണ്‍ഗ്രസ് തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ഇക്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിക്കും’– മനീഷ് തിവാരി കൂട്ടിച്ചേർത്തു.


LATEST NEWS