പതിനഞ്ച് മണിക്കൂര്‍ നീണ്ട ശ്രമം; ഒടുവില്‍ വിജയകരമായി മോദിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനഞ്ച് മണിക്കൂര്‍ നീണ്ട ശ്രമം; ഒടുവില്‍ വിജയകരമായി മോദിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്‍

റായ്ചൂര്‍:പ്രധാനമന്ത്രി മോദിയെ ആരാധിക്കുന്ന നിരവധിപേര്‍ ഇന്ത്യയില്‍ ഉണ്ട്. ആരാധന മൂത്ത് പൂജയും അഭിഷേകവും ഒക്കെ നടത്തുന്നവരില്‍ നിന്ന് വ്യത്യസ്തനായി ഇതാ ഒരു ആരാധകന്‍. പതിനഞ്ച് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ സ്വന്തം ശരീരത്തില്‍ മോദിയുടെ ടാറ്റൂ കുത്തിയിരിക്കുകയാണ് കര്‍ണാടകയിലെ റായിചൂര്‍ ജില്ല സ്വദേശി ബസ്വാരാജ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബസ്വരാജ് തന്റെ പുറത്തു മോധിയുടെ മുഖം പ്രതിഷ്ടിച്ചിരിക്കുന്നത്.

'ടാറ്റൂ വരയക്കാന്‍ ഏകദേശം 15 മണിക്കൂര്‍ സമയം വേണ്ടിവന്നു.നാല് വര്‍ഷം കൊണ്ട്  പ്രധാനമന്ത്രി നല്ല രീതിയിലുള്ള ഭരണം ആണ് കാഴ്ചവച്ചിരിക്കുന്നത്.അദ്ധേഹത്തിനോടുള്ള ആദരസൂചകമാണ് ഈ ടാറ്റൂ'; ബസ്വരാജ് പറയുന്നു