കർണാടകയിൽ രാജിക്കാര്യം സ്‌പീക്കർക്ക് തീരുമാനിക്കാം ;വിമത എം എൽ എമാർക്ക് തിരിച്ചടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർണാടകയിൽ രാജിക്കാര്യം സ്‌പീക്കർക്ക് തീരുമാനിക്കാം ;വിമത എം എൽ എമാർക്ക് തിരിച്ചടി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പില്‍ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാല്‍ രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്നും സ്പീക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


LATEST NEWS