കുരുക്കഴിയാതെ കർണാടക രാഷ്ട്രീയം ;വിമത എം എൽ എ മാരുടെ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുരുക്കഴിയാതെ കർണാടക രാഷ്ട്രീയം ;വിമത എം എൽ എ മാരുടെ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

കര്‍ണ്ണാടക: വിമത എം.എല്‍.എമാരുടെ രാജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ വാദം നടക്കും. പുതുതായി അഞ്ച് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയും പരിഗണനക്കെത്തും.
 ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണ്ണായകമാണ്. ഭരണഘട സ്ഥാപനമായ സുപ്രീംകോടതി മറ്റൊരു ഭരണഘടന പദവിയായ സ്പീക്കര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലുള്ള പരിധിയെത്ര എന്ന കാര്യത്തിലാണ് വാദം നടക്കുക. ഭരണഘടനയുടെ 190, 361ബി അനുഛേദങ്ങള്‍ പ്രകാരം സ്പീക്കര്‍ക്കുള്ള സവിശേഷ അധികാരവും അതില്‍ കോടതിക്ക് നടത്താനാവുന്ന ഇടപെലുകളും പരശോധിക്കപ്പെടും.


LATEST NEWS