കര്‍ണാടക:  ഉന്നത നീതിപീഠം വിധി പറഞ്ഞത്  ഉറങ്ങാതെ വാദം കേട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടക:  ഉന്നത നീതിപീഠം വിധി പറഞ്ഞത്  ഉറങ്ങാതെ വാദം കേട്ട്

ന്യൂഡൽഹി:  കര്‍ണാടക വാദം കേള്‍ക്കാന്‍ ഉന്നത നീതിപീഠം ഉറങ്ങാതെ വാദം കേട്ട്  വിധി പറഞ്ഞു. വിധികൾക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരിക്കുന്നത്. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീംകോടതി പ്രഖ്യാപിച്ചത് പുലർച്ചെയായിരുന്നു. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചപ്പോൾ നിഥാരി കേസിലെ പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി ചെയ്തത്.

കർണാടകയിൽ ഗവർണർക്കെതിരായ കോൺഗ്രസിന്റെ അപേക്ഷ സുപ്രീംകോടതി രാത്രിയേറെ വൈകി പരിഗണിച്ചപ്പോൾ ചരിത്രത്തിൽ തൊട്ടുപിന്നിലുള്ളത് മുംബൈ സ്ഫോടനകേസിലെ ഒന്നാംപ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിക്കാനായി 2015 ജൂലൈ 30നു പുലർച്ചെ സുപ്രീംകോടതി കൂടിയതാണ്. രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹർജിയെത്തുകയായിരുന്നു.

ഇത് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനാണു ചീഫ് ജസ്റ്റിസ് കൈമാറിയത്.  2015 ജൂലൈ 30ന് പുലർച്ചെ 2.15ന് ഹർജി പരിഗണിക്കുന്നതിനു കോടതി ചേർന്നു. അവസാന ഹർജിയും തള്ളി 4.55നു വിധിയെത്തി. പുലർച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി.