രാഹുലിന്റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ല;  ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുലിന്റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ല;  ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ശ്രീനഗർ: രാഹുലിന്റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഡല്‍ഹിയില്‍ പറഞ്ഞ കള്ളം ഇവിടെ വന്ന് ആവര്‍ത്തിച്ച് സ്ഥിതിഗതികള്‍ രൂക്ഷമാക്കലാണ് രാഹുലിന്റെ ആവശ്യം. അത് നടക്കില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം. തുടര്‍ന്നാണ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ ഗവര്‍ണ്ണര്‍ നിലപാട് മാറ്റുകയായിരുന്നു.