കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസിൽ പ്രവേശിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസിൽ പ്രവേശിപ്പിച്ചു

ദില്ലി:കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലിയിലെത്തിച്ചു. ദില്ലി എയിംസിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചികിത്സയും തുടങ്ങിയിട്ടുണ്ട്. കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുകായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി.

 ജമ്മുകശ്മീർ പുനസംഘടനക്ക് ശേഷം വീട്ടുതടങ്കലിൽ ആയിരുന്ന തരിഗാമിയ്ക്ക്  അടിയന്തിരമായി വൈദ്യസഹായം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഡോക്ടര്‍ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് താരിഗാമിയെ ദില്ലിയിലേക്ക് എത്തിച്ചത്. 


LATEST NEWS