വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ജമ്മു: കഠ്വ മാനഭംഗക്കേസിൽ വിചാരണ തുടങ്ങുന്നത് ഈ മാസം 28ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് കഠ്വയിൽനിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തനിക്കും കുടുംബാംഗങ്ങൾക്കും കേസിൽ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
Court directed that chargesheet copies should be provided to all accused, we are ready for narco tests. Next date of hearing is April 28: Ankur Sharma, Counsel for accused. #KathuaCase pic.twitter.com/71bLDJS1St
— ANI (@ANI) April 16, 2018
Everything will be clear after Narco test: One of the accused in #Kathua case after hearing at District Court #JammuAndKashmir pic.twitter.com/r8L0tvEsu0
തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഠ്വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്ത എട്ടുപേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കഠ്വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക.
#Kathua case victim's father approaches the Supreme Court seeking safety, security & transfer of the case outside #JammuAndKashmir; court to hear the matter at 2 pm
Kathua rape and murder case: Visuals of the accused being brought to District Court pic.twitter.com/uw9WU1D6tN
ബഖർവാല നാടോടിഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.