കഠ്വ മാനഭംഗക്കേസ്: പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണം; സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കഠ്വ മാനഭംഗക്കേസ്: പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണം; സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്

ന്യൂഡല്‍ഹി: കഠ്വ മാനഭംഗക്കേസില്‍ ജമ്മു കശ്മീരിലെ പിഡിപി–ബിജെപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജിയിലാണ് നടപടി. 

കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കഠ്‍വ കൂട്ടബലാല്‍സംഗക്കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടത്. കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഭയന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

അതേസമയം, നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.