മ​ഴ​ക്കെ​ടു​തി;ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കേ​ര​ള​ത്തി​ലെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ​ഴ​ക്കെ​ടു​തി;ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കേ​ര​ള​ത്തി​ലെത്തും

ന്യൂ​ഡ​ല്‍​ഹി: മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കേ​ര​ള​ത്തി​ലെത്തും . ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് അറിയിച്ചു .

കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതായും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

സംസ്ഥാനത്തെ പ്രളയസാഹചര്യം ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ന്‍ കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള എം​പി​മാ​ര്‍ ഇ​ന്ന് രാ​ജ്നാ​ഥ് സിം​ഗി​നോട് ആവശ്യപ്പെട്ടിരുന്നു .


LATEST NEWS