കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ക്കേ​​​​​സ് : ജസ്റ്റീസ് കർണൻ രാഷ്ട്രപതിയെ സമീപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ക്കേ​​​​​സ് : ജസ്റ്റീസ് കർണൻ രാഷ്ട്രപതിയെ സമീപിച്ചു

ന്യൂഡൽഹി : കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ക്കേ​​​​​സി​​​​​ൽ ആ​​​​​റു മാ​​​​​സ​​​​​ത്തെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്കപ്പെട്ട കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തനിക്കെതിരായ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റീസ് കർണൻ രാഷ്ട്രപതിയെ സമീപിച്ചത്. 

കഴിഞ്ഞ ദിവസം കർണൻ സുപ്രീം കോടതിയിൽ സമർപ്പിച്ച മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കർണന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം നല്കിയ ഹർ‌ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് കർണൻ രാഷ്ട്രപതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിനെയും സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വർഷത്തെ കഠിന തടവിനു ജസ്റ്റീസ് കർണൻ ശിക്ഷിച്ചിരുന്നു. എസ‌്സി/എസ്ടി ആക്ട് പ്രകാരം ജാതിവിവേചനം നടത്തിയെന്നും ന്യായാധിപനെന്ന തന്‍റെ സ്ഥാനത്തെ മാനിക്കാതെ ദളിതനായ തന്നെ അവഹേളിച്ചെന്നും ജസ്റ്റീസ് കർണൻ പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.  


LATEST NEWS