കുൽഭൂഷൺ ജാദവ്:   പാക്കിസ്ഥാ‍ൻ രാജ്യാന്തര കോടതിയെ സമീപിക്കുന്നു; കേസ് വീണ്ടും പരിഗണിക്കണം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുൽഭൂഷൺ ജാദവ്:   പാക്കിസ്ഥാ‍ൻ രാജ്യാന്തര കോടതിയെ സമീപിക്കുന്നു; കേസ് വീണ്ടും പരിഗണിക്കണം 

ഇസ്‍ലാമാബാദ്;  കുൽഭൂഷൺ ജാദവ് കേസില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം   പാക്കിസ്ഥാ‍ൻ രാജ്യാന്തര കോടതിയെ സമീപിക്കുന്നു. കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ്  ഹർജി.  രാജ്യാന്തര കോടതിയിൽനിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. ആറാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.,

രാജ്യാന്തര കോടതിയിൽ പാക്കിസ്ഥാനുവേണ്ടി ഖവാർ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന. നേരത്തെ, അഭിഭാഷക സംഘത്തെ മാറ്റുമെന്നു വാർ‌ത്ത വന്നിരുന്നു. ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പാക്ക് കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. കേസിൽ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യാൻ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിർദേശിച്ചു.

ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 


LATEST NEWS