കൂൽഭൂഷൺ ജാദവിന്റെ മോചനം: ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂൽഭൂഷൺ ജാദവിന്റെ മോചനം: ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

പാകിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിൽ ഇന്ന് വിധി പറയുന്നത്.

ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്. കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ചാരപ്രവർത്തനം ആരോപിച്ച്  അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ  അറിയിച്ചത്. എന്നാൽ ഇറാനിൽ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്നാണ് ഇന്ത്യയുടെ വാദം. 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാകിസ്ഥാൻ സൈനിക കോടതി വിധിച്ചത്. 

ഇതേതുടർന്ന് ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു.  


LATEST NEWS