കുമാരസ്വാമി  സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുമാരസ്വാമി  സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും 

ബംഗളൂരു: കർണാകടയിൽ എച്ച.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് വിവരം. 
സത്യപ്രതിജ്ഞ തിങ്കളാഴ്ച എന്നുള്ളത് മാറ്റണമെന്ന് കോൺഗ്രസ് നേരത്തെ അഭ്യർഥിച്ചിരുന്നു. കർണാടകയിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി   അറിയിച്ചിരുന്നു.