കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ല

ബംഗളുരൂ: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ കണ്ഠരീവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍, സോണിയ,മായവതി മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, എകെ സ്റ്റാലിന്‍, തേജസ്വി യാദവ് തുടങ്ങി നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും. 

15 ദിവസത്തിനകം വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കുമരാസ്വാമി പറഞ്ഞു. നാളത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയും മന്ത്രിസഭയിലുണ്ടാകും.