ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിൽ നേർക്കുനേർ; പ്രതിനിധി ചർച്ച ഏറ്റുമുട്ടൽ ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിൽ നേർക്കുനേർ; പ്രതിനിധി ചർച്ച ഏറ്റുമുട്ടൽ ഒഴിവാക്കി

ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് പരസ്‌പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്.  ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. 

പാൻഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തായിരുന്നു ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും നേർക്കുനേർ വന്നത്. എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച നടന്നു. ചർച്ച വിജയമായതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണ്ണമായും പിന്മാറി.