ലാലു  പ്രസാദ് യാദവിനും ഇനി മുതല്‍ 10,000 പെന്‍ഷന്‍

 ലാലു  പ്രസാദ് യാദവിനും ഇനി മുതല്‍ 10,000 പെന്‍ഷന്‍

പട്ന: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും ഇനി മുതല്‍ 10,000 പെന്‍ഷന്‍ ലഭിക്കും. ജെ.പി.സേനാനി സമ്മാന്‍ യോജന പ്രകാരം 10,000 രൂപയാണ് ലാലുവിന് പ്രതിമാസം ലഭിക്കുക. 2009 ല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നിതീഷ്‌കുമാര്‍ കുമാര്‍ ഈ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്.ജയില്‍വാസം അനുഭവിച്ചവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം പെൻഷൻ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ലാലു അപേക്ഷ നൽകുകയായിരുന്നു.സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ സ്മരണാര്‍ത്ഥമാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്..

അടിയന്തരാവസ്ഥക്കാലത്ത ജെ.പിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത് നിതീഷും ലാലും ജയിലിലടയ്ക്കപ്പെട്ടിരുന്നു. നിയമത്തിലെ 2015 ഭേദഗതി പ്രകാരം ലാലുവിന്​ പെൻഷന്​ അർഹതയുണ്ടെന്ന്​ ബീഹാർ സർക്കാർ അറിയിച്ചു. നിലവില്‍​ അഞ്ചു മാസം ജയിൽ വാസം അനുഷ്​ഠിച്ചവർക്ക്​ പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കും. ജയിൽ വാസം അഞ്ചു മാസത്തിൽ കൂടുതലാ​ണെങ്കിൽ പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും. ഇതു പ്രകാരമാണ്​ ലാലുവിന്​ പെൻഷൻ ലഭിക്കുക.3100 പേരാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജകര്‍.1974 മാര്‍ച്ച് 18 മുതല്‍ 1977 മാര്‍ച്ച് 21 വരെ ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക.


LATEST NEWS