അമിത് ഷാക്കെതിരെ ലീഗ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമിത് ഷാക്കെതിരെ ലീഗ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുസ്‍ലിം ലീഗ് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വയനാടിനെ പാകിസ്താനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് നടപടി.

 അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.