നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാക് വെ​ടി​വ​യ്പ്;  ഒ​രു സൈ​നി​ക​ന് വീരമൃത്യു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാക് വെ​ടി​വ​യ്പ്;  ഒ​രു സൈ​നി​ക​ന് വീരമൃത്യു 

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ   വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാകിസ്ഥാന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ലാ​ൻ​സ് നാ​യി​ക് യോ​ഗേ​ഷ് മു​ര​ളീ​ധ​ർ ഭ​ദാ​നെ​യാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര ധു​ലെ ജി​ല്ല​യി​ലെ ഖ​ലാ​നെ സ്വ​ദേ​ശി​യാ​ണ് യോ​ഗേ​ഷ്.  

ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ർ​ബാ​നി​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.  പൂ​ഞ്ചി​ൽ മോ​ട്ടാ​ർ​ഷെ​ൽ സ്ഫോ​ട​ന​ത്തി​ൽ 12 വ​യ​സു​ള്ള ബാ​ല​നും പ​രി​ക്കേ​റ്റു. ഷാ​ഹ്പു​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഷെ​ൽ കു​ട്ടി എ​ടു​ക്കു​മ്പോ​ൾ സ്ഫോ​ട​നം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.  


LATEST NEWS