ആധാറുമായി ബന്ധിപ്പിക്കല്‍ : സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറുമായി ബന്ധിപ്പിക്കല്‍ : സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും.

അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി.അതേ സമയം ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.