നരേന്ദ്രമോദിയെ ട്രോളി ലാലുപ്രസാദ് യാദവ് [ഡബ്‌സ്മാഷ് വീഡിയോ]

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നരേന്ദ്രമോദിയെ ട്രോളി ലാലുപ്രസാദ് യാദവ് [ഡബ്‌സ്മാഷ് വീഡിയോ]

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഡബ്‌സ്മാഷ് വീഡിയോയിലൂടെയാണ് ലാലു പ്രസാദ് യാദവ് മോദിക്കെതിരേ ട്രോളുമായി വന്നിരിക്കുന്നത്. 

മോദിയുടെ വാക്കുകളിലുടെയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോലാലുപ്രസാദ് യാദവ് ട്വറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം ദേശിയമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

അഴിമതിക്കേസില്‍ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് നിലവില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എവിടെനിന്നാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല.