റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ കൈവശം മുണ്ട് - അവ പുറത്തുവിട്ടും; അണ്ണാ ഹസാരെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ കൈവശം മുണ്ട് - അവ പുറത്തുവിട്ടും; അണ്ണാ ഹസാരെ

ന്യൂഡല്‍ഹി:  റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും രേഖകള്‍ കൈവശമുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു.  പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും അദേഹം പറഞ്ഞു. 

കാര്‍ഷികപ്രശ്നങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാസമരം നടത്തുമെന്നും ഹസാരെ പറഞ്ഞു.

കരാറുണ്ടാക്കുന്നതിന് ഒരുമാസംമുമ്പ് രൂപവത്കരിച്ച കമ്പനിയെ എങ്ങനെ ഇടപാടില്‍ പങ്കാളിയാക്കി എന്നത് മനസ്സിലാകുന്നില്ലെന്ന് ഹസാരെ പറഞ്ഞു. ലോക്പാല്‍ നിയമം നടപ്പാക്കിയിരുന്നെങ്കില്‍ റഫാല്‍ അഴിമതി ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 30 മുതല്‍ സ്വദേശമായ മഹാരാഷ്ട്രയിലെ റലേഗാവ് സിന്ധിയിലാണ് നിരാഹാര സമരം നടത്തുകയെന്ന് ഹസാരെ പറഞ്ഞു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരും. കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കല്‍, കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ എന്നിവ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നടപ്പായില്ല.

വന്‍കിട വ്യവസായികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അവരുടെ കോടിക്കണക്കിനു രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുന്നു. അതിനാല്‍, ഇനിയും വ്യാജ ഉറപ്പുകള്‍ക്കായി കാത്തിരിക്കാനാവില്ല. ജീവനുള്ളിടത്തോളംകാലം നിരാഹാരം നടത്താനാണ് തീരുമാനം -ഹസാരെ പറഞ്ഞു.


LATEST NEWS