97 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

97 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. രണ്ടാം ഘട്ടത്തിൽ 97 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 97 സീറ്റുകളിൽ 54 സീറ്റുകൾ തെക്കേ ഇന്ത്യയിലാണ്. 

തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും. ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും വ്യാഴാഴ്ച 
തെരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.