ഹ്രസ്വകാല വൻകിട വായ്പകൾക്ക് ഇന്ത്യൻ പൊതുമേഖലാബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ്രസ്വകാല വൻകിട വായ്പകൾക്ക് ഇന്ത്യൻ പൊതുമേഖലാബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ല

ന്യൂഡല്‍ഹി : 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ബി ഐയുടെ നടപടി. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് വേണ്ടിയുള്ള വ്യാപാര വായ്പകൾക് എൽഒയുവും എൽഒസിയും നൽകുന്ന രീതി തുടരേണ്ട എന്നാണു ആർബിഐ നിർദേശം. റിസർബ് ബാങ്കിനു കീഴിലുള്ള എഡി (ഓഥറൈസ്ഡ് ഡീലർ) കാറ്റഗറി–I  ബാങ്കുകൾക്കാണു നിർദേശം നൽകിയത്. എൽഒയു/എൽഒസി സംബന്ധിച്ചു നിലവിലുള്ള നയങ്ങൾ പുനഃപരിശോധിച്ചാണു തീരുമാനം. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.