സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നവിസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോയുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍. ആ‍ര്‍എസ്എസിനെ രംഗത്തിറക്കിയുള്ള ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിൽ നിന്ന് പിന്മാറി. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ദേവേന്ദ്ര ഫഡ്നവിസും അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. രാജിപ്രഖ്യാപനം അറിയിക്കാനായിരുന്നു സന്ദര്‍ശനം. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉള്ളത്.

രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്നവിസ് വികസന നേട്ടങ്ങൾ ആവര്‍ത്തിച്ചു. ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ശിവസേനയുടെ വാദങ്ങൾ തള്ളി. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി.


LATEST NEWS