മഹാത്മാഗാന്ധിയുടെ ഘാതകരാണ് ഇന്ത്യയുടെ തലപ്പത്ത് : ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്  മലീഹ ലോധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹാത്മാഗാന്ധിയുടെ ഘാതകരാണ് ഇന്ത്യയുടെ തലപ്പത്ത് : ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്  മലീഹ ലോധി

യുണൈറ്റഡ് നാഷന്‍സ്: ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് പാകിസ്താന്‍. വേട്ടക്കാരന്റെ മനോഭാവമാണ് ഇന്ത്യക്കുള്ളതെന്നും യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച ഇന്ത്യന്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മലീഹ ലോധി സംസാരിച്ചത്. പാകിസ്താന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്നില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മലീഹയുടെ വിമര്‍ശനം.

കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ യുഎന്‍ അന്വേഷിക്കണം. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ല. കശ്മീരിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഇന്ത്യ മറച്ചുവയ്ക്കുകയാണ്. ലോകത്തെ പേരുകേട്ട ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ അറിയപ്പെടുന്നതെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കപടനാട്യക്കാരാണ് അവരെന്നും മലീഹ പറഞ്ഞു. ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറയുണ്ട്. മഹാത്മാഗാന്ധിയുടെ ഘാതകരാണ് ഇപ്പോള്‍ ഇന്ത്യയുടെ തലപ്പത്തെന്നും മലീഹ കുറ്റപ്പെടുത്തി.

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് സുഷമ സ്വരാജ് പാകിസ്താന്‍ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്. ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്‍ ഭീകരസംഘടനകളെ സൃഷ്ടിച്ചുവെന്നും സുഷമ പറഞ്ഞിരുന്നു.


LATEST NEWS