മണ്ണിടിച്ചില്‍ : ഹിമാചല്‍ പ്രദേശില്‍ 30 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മണ്ണിടിച്ചില്‍ : ഹിമാചല്‍ പ്രദേശില്‍ 30 പേര്‍ മരിച്ചു

 സിംല: ഹിമാചൽപ്രദേശിലെ മാണ്ഡിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിൽ 30 പേര്‍ മരിച്ചു.ഹിമാചൽ പ്രദേശിലെ മാൻഡി–പത്താൻകോട്ട് എൻഎച്ച് 154ൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിയന്ത്രണം  വിട്ട ബസുകൾ കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർ മരിച്ചതായി സുചന

24 പേരെ കാണാതായി. മാണ്ഡി - പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മണ്ണിനടിയിലായി. ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.തിരക്കേറിയ എൻഎച്ച് 154ൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് കഴിഞ്ഞ അർധരാത്രിയിൽ മണ്ണിടിച്ചിലുണ്ടായത്.

ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു.ദേശീയപാതയില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു രണ്ടു ബസുകളും. ചാംബയില്‍ നിന്ന് മണാലിയിലേക്കും, മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകളായിരുന്നു മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.  സിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.സംഭവസ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.


LATEST NEWS