പാക് വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക് വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു

ജമ്മു കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പിലാണ് ആന്റണി വീരമൃത്യു വരിച്ചത്. കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ  വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്. 

ഒപ്പമുണ്ടായിരുന്ന സൈനികൻ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.