മത്സരം കാണാന്‍ ഇനിയുമെത്തുമെന്ന് മല്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മത്സരം കാണാന്‍ ഇനിയുമെത്തുമെന്ന് മല്യ

ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വിവാദ വ്യവസായി വിജയ്‌ മല്യ എഡ്ജ്ബാസ്റ്റന്‍ സ്റ്റേഡിയത്തില്‍ എത്തിയത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനു മറുപടിയുമായി മല്യയുടെ പുതിയ ട്വീറ്റ് എത്തുകയുണ്ടായി. 

താന്‍ മത്സരം കാണാന്‍ എത്തിയത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയത് ശ്രദ്ധിച്ചു. ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങള്‍ കാണാനും പ്രചോദനം നല്‍കാനും താന്‍ ഇനിയുമെത്തുമെന്നും മല്യ ട്വീറ്റെറില്‍ കുറിച്ചു.  

ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.


LATEST NEWS