കൂലിപ്പണിക്കാരന് ലഭിച്ചത് 3800 കോടി രൂപയുടെ വൈദ്യുതി ബില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂലിപ്പണിക്കാരന് ലഭിച്ചത് 3800 കോടി രൂപയുടെ വൈദ്യുതി ബില്‍

പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ഷോക്ക് നല്‍കാറുണ്ട് മാസമാസമെത്തുന്ന വൈദ്യുതി ബില്ലുകള്‍. എന്നാല്‍ ജാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ സ്വദേശിയ്ക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും.

ജംഷഡ്പുര്‍ സ്വദേശിയായ ബി.ആര്‍. ഗുഹ എന്നയാള്‍ക്കാണ് 3800 കോടി രൂപ കുടിശികയുള്ള വൈദ്യുതിബില്ലു ലഭിച്ചത്.     തുക അടയ്ക്കാത്തതിനാല്‍ അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍, ആകെ മൂന്നു ഫാന്‍ മാത്രം ഉപയോഗിക്കുന്ന തങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയധികം തുക വന്നതെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ലെന്നു ഗുഹ പറഞ്ഞു. 

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബില്ലിലെ മറ്റു കണക്കുകളും, തീയ്യതിയുമൊക്കെ ശരിയാണെന്നും ഗൃഹനാഥന്‍ പറയുന്നു. വെറും മൂന്നു മുറികളുള്ള വീട്ടലെ ഗൃഹോപകരണങ്ങള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിച്ചാല്‍ പോലും ഇത്രയധികം തുക വരില്ല. സാങ്കേതിക തകരാറോ, ബില്ലിംഗില്‍ വന്ന പാകപ്പിഴയോ ആകാം ഇതിനു കാരണം. എന്നാല്‍ ഇതൊന്നും വ്യക്തമാക്കാതെ വൈദ്യുതി ബന്ധം വിശ്ചേതിച്ചതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. 


എന്തായാലും സത്യാവസ്ഥ അറിയാന്‍ പരാതി നല്‍കിയിരിക്കുകയാണ് ഗുഹ.


 


LATEST NEWS