ബിജെപിക്ക് വോട്ട് കിട്ടുന്നതിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിക്കും; വികസനവും ജോലിയും വോട്ടിനനുസരിച്ച്: മനേകാ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിക്ക് വോട്ട് കിട്ടുന്നതിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിക്കും; വികസനവും ജോലിയും വോട്ടിനനുസരിച്ച്: മനേകാ ഗാന്ധി

സുല്‍ത്താന്‍പൂര്‍: വീണ്ടും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായി മനേകാ ഗാന്ധി രംഗത്ത്. ബിജെപിക്ക് വോട്ട് ഷെയർ കിട്ടുന്നതിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിക്കും. ഇതിനായി എ.ബി.സി.ഡി കാറ്റഗറി ഉണ്ടാക്കിയിട്ടുണ്ടെന്ന മനേകാ ഗാന്ധി പറഞ്ഞു. വികസനവും ജോലിയും നൽകുക ഇതിനനുസരിച്ചാകുമെന്ന് അവർ പറഞ്ഞു. പിലിഭട്ടില്‍ ഈ സംവിധാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു

ബി.ജെ.പിയ്ക്ക് 80 ശതമാനം വോട്ട് കിട്ടുന്ന സ്ഥലങ്ങളിലുള്ളവരെ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും പരിഗണിക്കും. മനേകാ ഗാന്ധി പരാജയപ്പെടുകയും 50 ശതമാനത്തില്‍ താഴെ മാത്രം വോട്ട് ലഭിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയായും 30 ശതമാനത്തില്‍ താഴെ വോട്ട് ഷെയര്‍ ഉള്ള ഗ്രാമങ്ങളെ ഡി കാറ്റഗറിയായും കണക്കാക്കുമെന്നും മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. .

നേരത്തെ തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞിരുന്നു