: ഗോ​വ​യി​ലേ​ക്ക് ആ​ർ​ക്കും വ​രാം, എ​ന്നാ​ൽ വ​ഴി​യി​ൽ കാ​ര്യം സാ​ധി​ക്ക​രു​തെ​ന്ന്  മ​നോ​ഹ​ർ പ​രീ​ക്ക​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

: ഗോ​വ​യി​ലേ​ക്ക് ആ​ർ​ക്കും വ​രാം, എ​ന്നാ​ൽ വ​ഴി​യി​ൽ കാ​ര്യം സാ​ധി​ക്ക​രു​തെ​ന്ന്  മ​നോ​ഹ​ർ പ​രീ​ക്ക​ർ

പ​നാ​ജി: ഗോ​വ​യി​ലേ​ക്ക് ആ​ർ​ക്കും വ​രാം, എ​ന്നാ​ൽ വ​ഴി​യി​ൽ കാ​ര്യം സാ​ധി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ. ലോ​ക​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഇ​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ലെ മാ​ലി​ന്യ​മാ​ണെ​ന്ന ഗോ​വ കൃ​ഷി മ​ന്ത്രി വി​ജ​യ് സ​ർ​ദേ​ശാ​യി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു പ​രീ​ക്ക​ർ.

ഗോ​വ​യി​ലേ​ക്ക് ഏ​വ​ർ​ക്കും സ്വാ​ഗ​തം. എ​ന്നാ​ൽ വ​ഴി അ​രി​കി​ൽ മൂ​ത്രം ഒ​ഴി​ക്കാ​നോ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​നോ തു​നി​യ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.  സ​ർ​ദേ​ശാ​യി മോ​ശ​മാ​യൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച​ത് അ​പ്ര​കാ​ര​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ൽ ശ​രി​യു​ണ്ടെ​ന്നും പ​രീ​ക്ക​ർ പ​റ​ഞ്ഞു.  ഉ​ത്ത​രേ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഗോ​വ​യെ ഹ​രി​യാ​ന ആ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ഭൂ​മി​യി​ലെ മാ​ലി​ന്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ർ​ദേ​ശാ​യി പ​റ​ഞ്ഞ​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​ക എ​ന്ന​തു ദു​ഷ്ക​ര​മാ​ണ്. ഗോ​വ​യു​ടെ ജ​ന​സം​ഖ്യ​യു​ടെ ആ​റു​മ​ട​ങ്ങാ​ണ് ഇ​വി​ടെ​ത്തു​ന്ന​ത്.  


LATEST NEWS