ബിജെപിയിലെ സ്ത്രീവിരുദ്ധനാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെന്ന് കോണ്‍ഗ്രസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയിലെ സ്ത്രീവിരുദ്ധനാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിയിലെ സ്ത്രീവിരുദ്ധനാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്തതിനെ പരിഹസിച്ച ഖട്ടറിന്റെ പരാമര്‍ശത്തില്‍ അപലപിക്കുന്നു. അദ്ദേഹം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്റർ പേജിലാണ് കോൺഗ്രസിന്റെ പരാമർശം.

ബിജെപിയുടെ മുഖ്യമന്ത്രിയില്‍നിന്നുമുണ്ടായ പരാമര്‍ശം വിലകുറഞ്ഞതും ആക്ഷേപകരവുമാണ്. ഇത് കാണിക്കുന്നത് ബിജെപിയിലെ സ്ത്രീവിരുദ്ധനാണ് അദ്ദേഹമെന്നാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഹരിയാനയിലെ സോനിപതില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് സോണിയയെ ആക്ഷേപിച്ച്‌ ഖട്ടര്‍ സംസാരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. ഗാന്ധി കുടുംബത്തില്‍നിന്ന് ഈ പദവിയിലേക്ക് ആരും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍നിന്നും കുടുംബ വാഴ്ച ഇല്ലാതാക്കുന്നത് നല്ലതാണ്. എന്നാല്‍ രാജ്യത്തുടനീളം പുതിയ അധ്യക്ഷനായി കോണ്‍ഗ്രസ് തെരച്ചില്‍ നടത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം, അവര്‍ സോണിയ ഗാന്ധിയെ നേതാവായി തെരഞ്ഞെടുത്തു. മലപോലെവന്നത് എലിപോലെ പോയെന്നും ഖട്ടര്‍ പരിഹസിച്ചിരുന്നു.