വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ  49 ആഴ്ചകള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ  49 ആഴ്ചകള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു

ശ്രീനഗര്‍:   2015ല്‍  വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.   രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാലാണു സൈന്യത്തില്‍ ലെഫ്റ്റനന്റ്  പദവിയില്‍ സേവനം ആരംഭിച്ചത്. സേനയിലെ റൈഫിള്‍മാനായിരുന്നു നീരുവിന്റെ ഭര്‍ത്താവ് രവീന്ദര്‍.

 2013 ഏപ്രിലിലായിരുന്നു നീരുവും രവീന്ദര്‍ സിങ് സംബ്യാലും തമ്മിലുള്ള വിവാഹം നടന്നത്. ' അദ്ദേഹം സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മരണം സംഭവിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മകളാണു തനിക്ക് ഊര്‍ജമായത്’- നീരു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. എനിക്ക് അച്ഛന്റെയും അമ്മയുടെയും ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇതാണ് 49 ആഴ്ചകള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കാന്‍ പ്രചോദനമായതെന്നും നീരു പറഞ്ഞു.