കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ‘ഐൻസ്റ്റീൻ’ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നു,ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുത്; ഉപദേശവുമായി വാണിജ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ ‘ഐൻസ്റ്റീൻ’ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നു,ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുത്; ഉപദേശവുമായി വാണിജ്യമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍റെ വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണം മില്ലേനിയല്‍സാണെന്ന പരാമര്‍ശത്തിന് പിന്നാലെ ജിഡിപിയെ സംബന്ധിച്ച കണക്കുകള്‍ക്ക് പിന്നാലെ ജനം പോകരുതെന്ന ഉപദേശവുമായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. 

ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കിൽ 'ഐൻസ്റ്റീൻ' ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നെന്നും പീയൂഷ് ഗോയൽ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു പീയുഷ് ഗോയലിന്‍റെ രസകരമായ പ്രസ്താവന. ടെലിവിഷനിൽ കാണുന്ന 'അഞ്ച് ട്രില്യൺ ഡോളര്‍ സാമ്പദ്‍വ്യവസ്ഥ','ജിഡിപി വളർച്ച അഞ്ച് ശതമാനം' എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങള്‍ പോകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം നേരിടുന്ന വളര്‍ച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുയായിരുന്നു കേന്ദ്രമന്ത്രി. ഐസക് ന്യൂട്ടൺ തന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി എന്ന വിഖ്യാതമായ സംഭവം നിലവിലിരിക്കെയാണ് പീയൂഷ് ഗോയൽ ഗുരുത്വാകർഷണം കണ്ടുപിടിച്ചെന്ന ബഹുമതി ഐൻസ്റ്റീന് ചാർത്തിക്കൊടുത്തിരിക്കുന്നത്. 


LATEST NEWS