ഇന്ത്യക്ക്    പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് അല്ലാതെ പ്രസംഗിക്കുന്ന നേതാവിനെയല്ല വേണ്ടത്: മായാവതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇന്ത്യക്ക്    പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് അല്ലാതെ പ്രസംഗിക്കുന്ന നേതാവിനെയല്ല വേണ്ടത്: മായാവതി

ലഖ്‌നൗ: ഇന്ത്യക്ക്    പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് അല്ലാതെ പ്രസംഗിക്കുന്ന നേതാവിനെയല്ല വേണ്ടതെന്നു  ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. സംസാരിക്കുന്ന പ്രധാനമന്ത്രിയെയാണ് ബിജെപി  മുന്നോട്ട് വെച്ചതെന്ന അമിത് ഷായുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്‌ക്കെതിരെയാണ് മായാവതിയുടെ പ്രതികരണം.  

എന്‍ഡിഎ ഗവണ്‍മെന്റിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് മായാവതി ഉന്നയിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രഭരണംപോലെ നിരാശാകരമാണെന്നും മായാവതി ആരോപിച്ചു.  സ്വയം ഭാഷണം നടത്തുന്ന, മറ്റുള്ളവരുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാത്ത, വ്യക്തി താല്‍പര്യങ്ങള്‍ക്കും സ്വന്തം പാര്‍ട്ടിക്കുംവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യാമായാണ് കാണുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

യുപിയില്‍  കാര്യങ്ങള്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്.  ജനങ്ങളുടെ പ്രയാസങ്ങള്‍ക്കോ ഭരണപുരോഗതിക്കോ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് യോഗി.  മയാവതി പറഞ്ഞു. 


LATEST NEWS