പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കുമെന്നു മായാവതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കുമെന്നു മായാവതി

ലക്നൗ : പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കുമെന്നു നിലപാട് വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതി. രാഷ്ട്രപതി സ്ഥാനാർഥി കക്ഷിരാഷ്ട്രീയക്കാരൻ അല്ലായിരുന്നുവെങ്കിൽ നാമനിർദേശം കൂടുതൽ നന്നായേനേ. ദലിതനെ സ്ഥാനാർഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണെന്നും മായാവതി പറഞ്ഞു.

ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനയും ആരോപിച്ചു. സ്ഥാനാർഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയിട്ടില്ല. സമവായ ചർച്ചകളിൽപോലും ബിജെപി രാംനാഥ് കോവിന്ദിന്റെ പേര് പറ‍ഞ്ഞിട്ടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.


LATEST NEWS