ജഡ്‌ജിമാർ ഉൾപ്പെട്ട മെഡിക്കല്‍ കോഴ: അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് സുപ്രീം കോടതി ജഡ്‌ജിമാർക്ക് പ്രശാന്ത് ഭൂഷൺന്റെ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജഡ്‌ജിമാർ ഉൾപ്പെട്ട മെഡിക്കല്‍ കോഴ: അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് സുപ്രീം കോടതി ജഡ്‌ജിമാർക്ക് പ്രശാന്ത് ഭൂഷൺന്റെ കത്ത്

ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ജഡ്‌ജുമാർക്ക് കത്ത് നൽകി. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എകെ സിക്രി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. കത്തിനോടൊപ്പം നൂറോളം പേജുകള്‍ വരുന്ന രേഖകകളും പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേസില്‍ സിബിഐ അറസ്റ്റിലായ ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി ഐഎം ഖുദുസി, ഇടനിലക്കാരന്‍ വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് എജ്യൂക്കേഷണല്‍ ട്രസ്റ്റിലെ ബിപി യാദവ് എന്നിവര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് അയച്ച രേഖയോടൊപ്പം ഉണ്ട്. അനുകൂല ഉത്തരവ് ലഭിക്കണമെങ്കില്‍ ദില്ലിയിലെയും അലഹബാദിലെയും ക്ഷേത്രങ്ങളില്‍ പ്രസാദം നല്‍കണമെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഈ രേഖകള്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പരിശോധിക്കണം എന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നത്.

പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ലഖ്‌നൗവിലെ മെഡിക്കല്‍ കോളെജിന് 2017 -2018 വര്‍ഷത്തേക്ക് അംഗീകാരം കിട്ടാനായി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്‍കി എന്നാണ് കേസ്.