മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍പ്പെട്ടു; ഒരാള്‍ വെന്തു മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍പ്പെട്ടു; ഒരാള്‍ വെന്തു മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു 

തേനിയില്‍ വന്‍ കാട്ടുതീ. കുരങ്ങണയിലെ കുളുക്ക് മലയിലാണ് തീപടര്‍ന്നത്. അപകടത്തിൽ ഒരാൾ മരിച്ചതായാണ് വിവരം.  9 പേര്‍ക്ക് പേള്ളലേറ്റു. മീശപ്പുലിമല ട്രക്കിങ്ങിനു പോയ 40 വിദ്യാര്‍ഥികള്‍ കുടുങ്ങി കിടപ്പുള്ളതായാണ് വിവരം. അപകടസ്ഥലത്തേക്ക് വ്യാമസേനയുടെ ഹെലികോപ്ടര്‍ പുറപ്പെട്ടിട്ടുണ്ട്. കലക്ടറടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

തമിഴ്‌നാട് ഈറോഡ് കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. 40 പേരാണ് സന്ദര്‍ശനത്തിനെത്തിയത്. പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് തേനി കളക്ടറടക്കമുള്ളവര്‍ പുറപ്പെട്ടു. തീയണയ്ക്കാന്‍ തമിഴ്നാടിന്റെ എയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


LATEST NEWS