യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി

കൊല്‍ക്കത്ത: യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്‍. ട്രെയിന്‍ കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.

 വൈദ്യുതി തകരാറിനെത്തുടര്‍ന്നാണ് ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ വെച്ച് നിന്നു പോയത്. ദം ദമ്മില്‍ നിന്ന് കവി സുബ്ഹാസ് സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന ട്രെയിന്‍ നേതാജല ഭവന്‍ സ്‌റ്റേഷന് സമീപത്തെ തുരങ്കത്തില്‍ വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം.

തീപ്പൊരികള്‍ കൂടി കണ്ടതോടെ വലിയ ഭയത്തിലായി യാത്രക്കാര്‍. ഇതോടെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ട്രെയിനില്‍ ഇരുട്ടുമായതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട അനുഭവമായിരുന്നെന്ന് യാത്രക്കാര്‍. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്‍ ഗേറ്റ് തുറക്കാതായതോടെ കോച്ചിന്റെ ചില്ലുകള്‍ പൊട്ടിക്കുകയായിരുന്നു. 

ഇതിനിടെ ട്രെയിനില്‍ നിന്ന് പെട്ടെന്ന് ഇറങ്ങാന്‍ അനൗണ്‍സ്‌മെന്റും വന്നു. 20 മിനിറ്റോളം എടുത്താണ് യാത്രക്കാരെ മുഴുവന്‍ ട്രെയിനില്‍ നിന്നൊഴിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് തെക്കു ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം കുറച്ച് സമയത്തേയ്ക്ക് തടസ്സപ്പെട്ടു. മെട്രോ തകരാറിലായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിആര്‍ഒ അറിയിച്ചു.


LATEST NEWS