മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കായി 5000 കോടി അനുവദിച്ച് ഇന്ത്യാ ഗവര്‍ന്മെന്‍റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൈക്രോ ഇറിഗേഷന്‍ പദ്ധതിക്കായി 5000 കോടി അനുവദിച്ച് ഇന്ത്യാ ഗവര്‍ന്മെന്‍റ്

പ്രധാന മന്ത്രിയുടെ 'ഓരോ തുള്ളിക്കും അധികം കൃഷി' എന്ന സംരംഭത്തിന്‍റെ തുടര്‍ച്ചയായി നബാര്‍ഡിന്‍റെ ( നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ) കീഴില്‍ 5000 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച മൈക്രോ ഇറിഗേഷന്‍ ഫണ്ട്‌ ആയി ഗവര്‍ന്മെന്‍റ് അനുവദിച്ചു.

 

ഇന്നത്തെ സ്ഥിതിയനുസരിച്ച് 69.5 മില്ല്യന്‍ ഹെക്ടറില്‍ താരതമ്യേന 10 മില്ല്യന്‍ ഹെക്ടര്‍ സ്ഥലം മാത്രമാണ് മൈക്രോ ഇറിഗേഷന്‍റെ കീഴില്‍ വരുന്നതെന്നാണ് ഗവണ്മെന്‍റ് വിലയിരുത്തുന്നത്. നീക്കിവയ്ച്ച തുക 'പ്രധാന്‍ മന്ത്രി കൃഷി സഞ്ചയ്‌ യോജന' യുടെ കീഴില്‍ തവണകളില്‍ 2,000 കോടിയും 3,000 കോടിയും ആയി 2018-19 ലും 2019-20 ലും നല്‍കുമെന്നാണ് ഗവണ്മെന്‍റ് പത്ര പ്രസ്താവനയില്‍ പറയുന്നത്.

 

പദ്ധതി പ്രകാരം , സംസ്ഥാന സര്‍ക്കാരിന് ഈ കാലയളവില്‍ നബാര്‍ഡ്‌ ലോണ്‍ നീട്ടി കൊടുക്കും. 7 വര്‍ഷത്തിനകം ലോണ്‍ തിരിച്ചടച്ചാല്‍ മതിയാവും,കൂടെ 2 വര്‍ഷത്തെ അധിക കാലാവധിയും ഉണ്ടാകും.മുഴുവന്‍ സാമ്പത്തികമായുള്ള വിവക്ഷയിലെ ലോണ്‍ പലിശയില്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം 750 കോടിയോളം വരും.

കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍, സഹകരണ സംഘങ്ങള്‍,മറ്റു സംസ്ഥാന ഏജന്‍സികള്‍,എന്നിവയ്ക്കും സംസ്ഥാന സര്‍ക്കാരിന്‍റെ ജാമ്യത്തോടെ ഫണ്ട്‌ ലഭ്യമാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

 

14-ാം ധനകാര്യകമ്മീഷന്‍റെ ശേഷിക്കുന്ന കാലയളവിൽ, ഓരോ വർഷവും 2 ലക്ഷം ഹെക്ടറാണ് സൂക്ഷ്മ ജലസേചന പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള അധിക സബ്സിഡി ഉൾപ്പെടെയുള്ളത്. സംസ്ഥാനങ്ങൾ അവരുടെ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി വിഭവങ്ങൾ സമാഹരിക്കുന്നതിന് ഇത് സഹായകമാവും. 2017 ൽ സെക്രട്ടറിയുടെ ഒരു സംഘം ഇത് ശുപാർശ ചെയ്യുന്നു.

 

അഞ്ച് വർഷത്തിനുള്ളിൽ 10 കോടി ഹെക്ടർ സ്ഥലത്ത് മൈക്രോ ജലസേചന പദ്ധതി കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സെക്രട്ടറിമാർ ഇത് ആവശ്യപ്പെട്ടത്. ഇതിനായി നടപ്പുസാമ്പത്തിക വേതനത്തേക്കാൾ ഒരു ദശലക്ഷം ഹെക്ടറുകളുടെ അധിക വാർഷിക കവറേജ് ആവശ്യമായി വരും.


LATEST NEWS