മിനിമം ബാലന്‍സില്ല; 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിനിമം ബാലന്‍സില്ല; 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ റദ്ദാക്കി

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയതായി വിവരാവകാശനിയമ പ്രകാരം വെളിപ്പെട്ടു. പ്രതിമാസ ബാലന്‍സ് നിലനിര്‍ത്താത്തതിനാലാണ് അക്കൗണ്ടുകള്‍ റദ്ദാക്കിയത്.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിമാസ ശരാശരി ബാലന്‍സ് സംരക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തുന്നത് എസ്ബിഐ പുനരവതരിപ്പിച്ചിരുന്നു. പിന്നീട് ഒക്ടോബറില്‍ ചാര്‍ജുകള്‍ ഒരു പരിധി വരെ പരിഷ്കരിക്കുകയും ചെയ്തിരുന്നു.

2017 ഏപ്രില്‍ ഒന്നു മുതല്‍ 2018 ജനുവരി 31 വരെയുള്ള കാലയളവില്‍ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൌണ്ട് അടച്ചു പൂട്ടിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. 


LATEST NEWS