പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍

ഗാന്ധിനഗര്‍: പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിന് അടുത്ത് കണ്ടെത്തി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് ആണ് പ്രവീണ്‍ തൊഗാഡിയ. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം അവശ നിലയില്‍ ആയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.  പ്രവീണ്‍ തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരാതിപ്പെട്ടിരുന്നു. അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തുവെന്നാണ് വി.എച്ച്.പി ആരോപിക്കുന്നത്. എന്നാല്‍, പോലീസ് ഇക്കാര്യം നിഷേധിച്ചു.

പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, ഈ മറുപടിയില്‍ തൃപ്തരാകാതെ വി.എച്ച്.പി പ്രവര്‍ത്തകര്‍ സോള പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തൊഗാഡിയെ പോലീസ് ഉടന്‍ കണ്ടെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.


LATEST NEWS