അപമാനം നേരിട്ടതിനാലാണ് രാജി വെച്ചതെന്ന് അക്ബര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപമാനം നേരിട്ടതിനാലാണ് രാജി വെച്ചതെന്ന് അക്ബര്‍

ന്യൂഡല്‍ഹി:  കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ കോടതിയിലും തന്റെ മീ ടൂ ആരോപണത്തിലെ  നിരപരാധിത്വം ആവര്‍ത്തിച്ചു. അക്ബറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സത്യമില്ലെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ഗീത ലുത്ര കോടതയില്‍ പറഞ്ഞു.

 മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ആരോപണം ഉന്നയിച്ചുകൊണ്ടു നടത്തിയ ട്വീറ്റ് അക്ബറിന്റെ സല്‍പ്പേരിന് അപമാനം സൃഷ്ടിച്ചതിന്റെ   പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 1200ല്‍ അധികം ലൈക്കുകള്‍ നേടിയ ട്വീറ്റ് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതായും അവര്‍ കോടതിയെ അറിയിച്ചു.

അക്ബറിനോട് ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാന്‍ കോടതി നിർദേശിച്ചു. അദ്ദേഹത്തിന്റെ വാദം തെളിയിക്കുന്നതിനായി ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക ഗീത ലുത്ര മാധ്യമങ്ങളോട് പറഞ്ഞു.


LATEST NEWS