ബീഫ് നിരോധനത്തിന്റെ പേരിലെ  ആക്രമണങ്ങളില്‍  നരേന്ദ്രമോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുത്; കണ്ണന്താനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഫ് നിരോധനത്തിന്റെ പേരിലെ  ആക്രമണങ്ങളില്‍  നരേന്ദ്രമോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുത്; കണ്ണന്താനം

ദില്ലി: ഗോരക്ഷയുടെ പേരിലും ബീഫ് നിരോധനത്തിന്റെ പേരിലും നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും. അതിന്റെ പേരില്‍ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ക്ക് ബിജെപിക്കോ നരേന്ദ്രമോദിക്കോ യാതൊരു പങ്കുമില്ല. എല്ലാ ആള്‍കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ക്രിമിനല്‍ കുറ്റമാണ്. അത്തരക്കാരെ ജയിലലടക്കണം. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതില്‍ ബുദ്ധിശൂന്യരുമുണ്ട്. ലോകത്തെല്ലായിടത്തും ഇത്തരക്കാരുണ്ടെന്നും കണ്ണന്താനം പറഞ്ഞു.


LATEST NEWS