റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല; ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് മോദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല; ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് മോദി

ഗാന്ധിനഗർ: അഹമ്മദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍  ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്ത് സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. മോദിയുടെ ജലവിമാനയാത്രയ്ക്കായി പ്രത്യേക ബോട്ട്‌ജെട്ടിയും ഒരുക്കിയിരുന്നു. അംബോജിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കൂടി പങ്കെടുത്ത ശേഷം ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.'വിമാനത്താവളത്താവളങ്ങള്‍ നമുക്കെല്ലായിടത്തും വേണമെന്ന് ശഠിക്കാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ഇത്തരം ജലവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.

 

സുരക്ഷാ കാരണവും ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടും മുന്‍ നിര്‍ത്തി നിയുക്ത കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുമതി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.റോഡ് ഷോ കടന്നു പോകുന്നത് തിരക്കുള്ള വ്യാപാര മേഖലയില്‍ കൂടിയാണെന്നും ഇത് ജനജീവിതത്തെ ബാധിക്കുമെന്നുമാണ് പോലീസ് നിരത്തിയ വാദം. ഇതിനാല്‍ ഇരുപാര്‍ട്ടികളും നഗരത്തില്‍ നടത്താനിരുന്ന വിപുല പരിപാടികള്‍ റദ്ദാക്കി.


LATEST NEWS