ഇന്ത്യയും കാനഡയും  ഊര്‍ജസഹകരണം ഉള്‍പ്പടെ ആറ് കരാറുകളില്‍  ഒപ്പുവച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയും കാനഡയും  ഊര്‍ജസഹകരണം ഉള്‍പ്പടെ ആറ് കരാറുകളില്‍  ഒപ്പുവച്ചു

ന്യൂഡല്‍ഹി:ഇന്ത്യയും കാനഡയും  ഊര്‍ജസഹകരണം ഉള്‍പ്പടെയുള്ള ആറ് കരാറുകളില്‍  ഒപ്പുവച്ചു.കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിയുള്ള  കൂടിക്കാഴ്ചയില്‍  ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ, ഊര്‍ജമേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും  തമ്മില്‍ ധാരണയായി.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. വളരെക്കാലങ്ങളായി ട്രൂഡോയുടെ വരവിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കുടുംബവുമൊത്ത് അദ്ദേഹം ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

തീവ്രവാദം ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്ന് മോദി മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് പോരാടേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യസുരക്ഷയ്ക്കും പരാമധികാരത്തിനും ഭീഷണിയാവുന്നവരെ സഹിഷ്ണുതയോടെ കാണാനാവില്ല. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവരെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു.


LATEST NEWS